---
title: "നബിദിന പരിപാടിക്കിടെ തളിപ്പറമ്പ് ചുടലയിൽ വീടിന്റെ ജനൽ തകർത്ത് മോഷണം; അഞ്ച് പവൻ സ്വർണം നഷ്ടപ്പെട്ടു"
english_title: "Burglary in Thaliparamba Chudala During Nabidinam 5 Pavan Gold Stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380679/thaliparamba-chudala-burglary-nabidinam-5-pavan-gold-stolen"
published_at: "2026-09-01T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a967e9c300f2_1000823047.jpg"
keywords: ["Thaliparamba News", "Chudala Burglary News", "Kannur Crime News"]
---

# നബിദിന പരിപാടിക്കിടെ തളിപ്പറമ്പ് ചുടലയിൽ വീടിന്റെ ജനൽ തകർത്ത് മോഷണം; അഞ്ച് പവൻ സ്വർണം നഷ്ടപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **നബിദിന പരിപാടി നടക്കുന്നതിനിടെ ചുടലയിൽ വീടിന്റെ ജനൽ തകർത്ത് മോഷണം. ചുടലയിൽ തട്ടുകട നടത്തുന്ന വി.കെ. സത്തറിന്റെ പള്ളിക്ക് പിറകുവശത്തുള്ള വീട്ടിലാണ് മോഷണം നടന്നത്.

## Article Content

**തളിപ്പറമ്പ്: **നബിദിന പരിപാടി നടക്കുന്നതിനിടെ ചുടലയിൽ വീടിന്റെ ജനൽ തകർത്ത് മോഷണം. ചുടലയിൽ തട്ടുകട നടത്തുന്ന വി.കെ. സത്തറിന്റെ പള്ളിക്ക് പിറകുവശത്തുള്ള വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാർ ചുടല പള്ളിയിൽ നടന്ന നബിദിന പരിപാടിയിൽ പങ്കെടുക്കാൻ പോയ രാത്രി 8 മണിക്കും 12 മണിക്കും ഇടയിലാണ് സംഭവം. ഈ സമയത്ത് ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഏകദേശം അഞ്ച് പവൻ സ്വർണം കവർന്നതായാണ് വിവരം.

നബിദിന പരിപാടികൾ നടക്കുന്ന സമയത്ത് പ്രദേശത്ത് വീടുകൾ കേന്ദ്രീകരിച്ച് മോഷണശ്രമങ്ങൾ നടക്കുന്നതായി നാട്ടുകാർ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോരൻപീടികയിലും സമാനമായ മോഷണശ്രമം നടന്നിരുന്നു. നബിദിന പരിപാടി നടക്കുന്ന സമയത്ത് ഒരു വീട്ടിൽ കയറാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ പരിപാടിക്ക് പോകാതെ വീട്ടിലുണ്ടായിരുന്നതിനാൽ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർച്ചയായ സംഭവങ്ങൾ പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380679/thaliparamba-chudala-burglary-nabidinam-5-pavan-gold-stolen)