---
title: "മദ്യലഹരിയിൽ കാർ ഓടിച്ച് കുട്ടിയെ ഇടിച്ച് പരിക്കേൽപ്പിച്ചു; ഡ്രൈവർക്കെതിരെ കേസ്"
english_title: "Drunk Driving Hits Child Piravam Case Against 68 Year Old Suresh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380675/piravam-drunk-driving-child-injured-case-against-driver"
published_at: "2026-09-01T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96777b4dbd2_1000026335.jpg"
keywords: ["Drunk Driving Accident Kerala", "Child Injured News"]
---

# മദ്യലഹരിയിൽ കാർ ഓടിച്ച് കുട്ടിയെ ഇടിച്ച് പരിക്കേൽപ്പിച്ചു; ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **മദ്യലഹരിയിൽ കാർ ഓടിച്ചു വന്ന് കുട്ടിയെ ഇടിച്ച് പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്.

## Article Content

**തളിപ്പറമ്പ്: **മദ്യലഹരിയിൽ കാർ ഓടിച്ചു വന്ന് കുട്ടിയെ ഇടിച്ച് പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്.

കുപ്പം വള്ളിയോട്ട് ഹൗസിൽ സുരേഷ് വി (68) ക്കെതിരെയാണ് കേസ്. ലാമിയ ഷെറിൻ എന്ന കുട്ടിക്കാണ് പരിക്ക് പറ്റിയത്.

ഇന്നലെ പിറവത്ത് ഹാപ്പിനസ് സ്ക്വയറിന് സമീപം പബ്ലിക് റോഡിൽ വച്ച് മൊട്ടമ്മൽ ബാറിന്റെ ഭാഗത്തുനിന്ന് വന്ന KL 59R 7770 വാഹനമാണ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ ഇടിച്ചത്. ഡ്രൈവറായ സുരേഷ് മദ്യലഹരിയിൽ ആയിരുന്നു എന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380675/piravam-drunk-driving-child-injured-case-against-driver)