---
title: "രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല"
english_title: "Commercial LPG Cylinder Price Hike September 1 Domestic Price No Change"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380640/commercial-lpg-cylinder-price-hike-september-1-2026-domestic-no-change"
published_at: "2026-09-01T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a964f6c09cc4_1000822548.jpg"
keywords: ["LPG Price Hike News", "Commercial Cylinder Price", "Domestic LPG Price"]
---

# രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

> **Lead Summary:** **ന്യൂഡൽഹി: **രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 9.50 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

## Article Content

**ന്യൂഡൽഹി: **രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 9.50 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

*നഗരങ്ങളിലെ പുതിയ വാണിജ്യ സിലിണ്ടർ നിരക്ക്:*

*ഡൽഹി:* 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു.

*മുംബൈ:* പുതിയ വില പ്രകാരം മുംബൈയിൽ വാണിജ്യ സിലിണ്ടറിന് 2,701 രൂപയായി വർധിച്ചു.

*കൊൽക്കത്ത:* കൊൽക്കത്തയിൽ സിലിണ്ടറിന് 2,884 രൂപയാണ് പുതിയ വില.

എണ്ണക്കമ്പനികൾ സാധാരണയായി മാസത്തിന്റെ തുടക്കത്തിലാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലയും രൂപയുടെ വിനിമയനിരക്കും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ഈ വിലനിർണയത്തിൽ നിർണായക സ്വാധീനം ചെലുത്താറുണ്ട്.

യുഎസ്- ഇറാൻ സംഘർഷത്തിൽ നേരിയ അയവ് വന്നിരുന്ന സമയത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു. എന്നാൽ, നിലവിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും വർധിച്ചു തുടങ്ങിയതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380640/commercial-lpg-cylinder-price-hike-september-1-2026-domestic-no-change)