---
title: "മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം സീതി സാഹിബ് അനുസ്മരണവും സമത്വസദസ്സും സംഘടിപ്പിച്ചു"
english_title: "seethi sahib anusmaranam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38063/seethi-sahib-anusmaranam"
published_at: "2022-04-18T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ce56c30980_vac.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം സീതി സാഹിബ് അനുസ്മരണവും സമത്വസദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീതി സാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ട ത്തിന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീതി സാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ട ത്തിന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ ഹോറിസൺ ഇൻ്റർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൻ.സി.ജംഷീറലി ഹുദവി കീഴിശ്ശേരി സീതിസാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ മണ്ഡലം ഭാരവാഹികളായ സി.പി.വി.അബ്ദുള്ള, പി.മുഹമ്മദ് ഇഖ്ബാൽ, കെ.മുസ്തഫ ഹാജി, കെ.വി.അബൂബക്കർ ഹാജി, അബൂബക്കർ വായാട്, സമദ് കടമ്പേരി ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷംസീർ മയ്യിൽ, ഫൈസൽ ചെറുകുന്നോൻ മണ്ഡലം ഭാരവാഹികളായ ഓലിയൻ ജാഫർ, ഷംസുദ്ധീൻ കുറ്റ്യാട്ടൂർ, ടി.പി.കരീം മാസ്റ്റർ, സലാം കമ്പിൽ, ഉസ്മാൻ കൊമ്മച്ചി, എൻ.യു.ഉമ്മർ കുട്ടി, ഷബീർ അള്ളാംകുളം, പി.പി.മുഹമ്മദ് നിസാർ, കെ.വി.മുഹമ്മദ് കുഞ്ഞി, കെ.വി.സത്താർ, പി.എ.ഇർഫാൻ, സയീദ് പന്നിയൂര്, അഷ്റഫ് ബപ്പു തുടങ്ങിയവർ സംസാരിച്ചു.

അബ്ദുള്ള ഹുദവി തൃശൂർ പ്രാർത്ഥനക്ക് നേതൃത്ഥം നൽകി. ജനറൽ സെക്രട്ടറി എൻ.യു.ഷഫീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഉനൈസ് എരുവാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38063/seethi-sahib-anusmaranam)