---
title: "തളിപ്പറമ്പിൽ കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു"
english_title: "Coconut Climber Dies After Wasp Attack Taliparamba Thalora"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380538/coconut-climber-dies-wasp-attack-taliparamba"
published_at: "2026-08-31T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a952a695d1b4_1000820536.jpg"
keywords: ["Taliparamba News", "Wasp Attack Death Kannur", "Kerala News"]
---

# തളിപ്പറമ്പിൽ കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തലോറ അങ്കണവാടിക്കടുത്ത് താമസിക്കുന്ന തുണ്ടി വളപ്പിൽ ഗോകുൽദാസ് ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തലോറ അങ്കണവാടിക്കടുത്ത് താമസിക്കുന്ന തുണ്ടി വളപ്പിൽ ഗോകുൽദാസ് ആണ് മരിച്ചത്.

ആഗസ്റ്റ് 29ന് പകൽ 11 മണിയോടെ തളിപ്പറമ്പ് പുഴക്കുളങ്ങര കാപാലികുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗോപാലന്റെ വീട്ടിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്ന് കടന്നൽ കുത്തേൽക്കുകയായിരുന്നു.

തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് (ഓഗസ്റ്റ് 31) പുലർച്ചെ 3 മണിയോടെയായിരുന്നു മരണം.

പരേതനായ കണ്ണൻ - നാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി. മക്കൾ: ഇഷാൻ, നന്ദന. സഹോദരങ്ങൾ: ദേവദാസൻ, വത്സല, പ്രസാദ്, പരേതനായ അശോകൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380538/coconut-climber-dies-wasp-attack-taliparamba)