---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു"
english_title: "KAPA Prisoners Clash Kannur Central Jail One Stabbed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380400/kapa-prisoners-clash-kannur-central-jail-one-stabbed"
published_at: "2026-08-30T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93cb59944aa_1000818435.jpg"
keywords: ["Kannur Central Jail News", "Kannur Crime News", "Kerala Jail Clash"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ.

## Article Content

**കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ.

ജയിലിൽ കഴിയുന്ന കാപ്പാ തടവുകാരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് മനുവിനെ കുത്തി പരിക്കേൽപ്പിച്ചതെന്നാണ് വിവരം.

അതിനിടെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മർദനമേറ്റ സംഭവവും ഉണ്ടായി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്നയാളാണ് ആക്രമണം നടത്തിയത്. അസി. പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രന് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380400/kapa-prisoners-clash-kannur-central-jail-one-stabbed)