---
title: "ബന്ധു വീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്ന മോറാഴ സ്വദേശി അറസ്റ്റിൽ"
english_title: "House Break Theft Five Pavan Arrested Morazha Azheekode Valapattanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380399/house-theft-five-pavan-arrested-morazha-azheekode-valapattanam"
published_at: "2026-08-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93c9af45e46_1000818421.png"
keywords: []
---

# ബന്ധു വീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്ന മോറാഴ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം: **വീട് കുത്തിത്തുറന്ന് അഞ്ച് പവന്റെ ആഭരണം കവർച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വളപട്ടണം: **വീട് കുത്തിത്തുറന്ന് അഞ്ച് പവന്റെ ആഭരണം കവർച്ച ചെയ്ത കേസിലെ പ്രതിയായ യുവാവിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.

മോറാഴ മേപ്പൂൽ കൊട്ടഞ്ചേരി ഹൗസിൽ എ. ഷാരോൺ (26) ആണ് പിടിയിലായത്. എസിപി എം.പി ആസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ വളപട്ടണം എസ്ഐ ടി.എം വിപിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഴീക്കോട് ആറാം കോട്ടം ഞാലിൽ ഹൗസിൽ പി. ഷൈനയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ 29ന് രാത്രി 10 മണിക്കും ഓഗസ്റ്റ് 13ന് അർദ്ധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കവർച്ച. ഷൈനയുടെ ബന്ധുവാണ് ഷാരോൺ.

കവർച്ചയിലൂടെ കൈവശപ്പെടുത്തിയ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തി ഐഫോൺ വാങ്ങിയിരുന്നു പ്രതി. ആഡംബര ജീവിതത്തിന് പണം ചെലവഴിക്കുന്ന ഇയാൾ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

എസ്ഐമാരായ രാമചന്ദ്രൻ, അജയൻ, എഎസ്ഐ പി.കെ ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380399/house-theft-five-pavan-arrested-morazha-azheekode-valapattanam)