---
title: "ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു"
english_title: "Tipper Lorry Overturns Onto House In Kasaragod Driver Killed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380366/tipper-lorry-overturns-house-driver-killed-kasaragod-kanjirapoil"
published_at: "2026-08-29T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92e4fbb4b1d_1000817361.jpg"
keywords: ["Kasaragod Accident News", "Kanjirapoil Accident", "Kerala Accident News"]
---

# ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

> **Lead Summary:** **കാസർകോട്: **കാഞ്ഞിരപ്പൊയിലിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം.ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്.

## Article Content

**കാസർകോട്: **കാഞ്ഞിരപ്പൊയിലിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം.ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്.

കാഞ്ഞിരപ്പൊയിൽ കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

കുളങ്ങാട്ട് നിന്നും ചെങ്കല്ല് കയറ്റി പെരളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ അരിക് ഇടിഞ്ഞതോടെ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380366/tipper-lorry-overturns-house-driver-killed-kasaragod-kanjirapoil)