---
title: "സൂപ്പർസ്റ്റാർ വിജയി തേജസ് പ്രസീദിന് തളിപ്പറമ്പിൽ സ്വീകരണം"
english_title: "Amrita TV Superstar Winner Thejas Prasad Grand Reception Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380359/superstar-winner-thejas-prasad-reception-thaliparamba"
published_at: "2026-08-29T17:50:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92ce9e85258_1000817175.png"
keywords: []
---

# സൂപ്പർസ്റ്റാർ വിജയി തേജസ് പ്രസീദിന് തളിപ്പറമ്പിൽ സ്വീകരണം

> **Lead Summary:** തളിപ്പറമ്പ്: അമൃത ടെലിവിഷൻ സൂപ്പർസ്റ്റാർ സീനിയർ റിയാലിറ്റി ഷോയിൽ വിജയിയായ തേജസ് പ്രസീദിന് നാടിന്റെ സ്വീകരണം.

## Article Content

തളിപ്പറമ്പ്: അമൃത ടെലിവിഷൻ സൂപ്പർസ്റ്റാർ സീനിയർ റിയാലിറ്റി ഷോയിൽ വിജയിയായ തേജസ് പ്രസീദിന് നാടിന്റെ സ്വീകരണം.

കഴിഞ്ഞ ഒരു വർഷമായി സൂപ്പർസ്റ്റാർ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു തേജസ്. മികച്ച ആലാപന ശൈലികൊണ്ടും കഴിവുകൊണ്ടും മികവ് തെളിയിച്ച തേജസിന്റെ വിജയത്തിൽ അഭിമാനിതരായ നാട്ടുകാർ തുറന്ന ജീപ്പിൽ നഗരത്തിലൂടെ ആനയിച്ചു.

വിജയാഹ്ലാദം മൂത്തേടത്ത് ഹൈസ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച വാഹന റാലി പൂക്കോത്തിനട, മാനേങ്കാവ് കൊട്ടാരം വഴി പള്ളിത്തറ ജ്വല്ലറിക്ക് സമീപം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380359/superstar-winner-thejas-prasad-reception-thaliparamba)