---
title: "സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്"
english_title: "Kerala Gold Price Today Drops 265 Rupees Per Gram August 29"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380328/kerala-gold-price-today-drop-265-per-gram-august-29"
published_at: "2026-08-29T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92942775f9b_1000178599.jpg"
keywords: ["Gold Price Today Kerala", "Kerala Gold Rate", "Silver Price Today"]
---

# സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.ഇന്ന് ഗ്രാമിന് 265 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,505 രൂപയിലും പവന് 1,16,040 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.ഇന്ന് ഗ്രാമിന് 265 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,505 രൂപയിലും പവന് 1,16,040 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ വലിയ ഇടിവിന് ശേഷം ഇന്നലെ വൈകുന്നേരം സ്വർണ വില ഉയർന്നിരുന്നു. ഇന്നലെ ഗ്രാമിന് 14,770 രൂപയും പവന് 1,18,160 രൂപയുമായിരുന്നു വില.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380328/kerala-gold-price-today-drop-265-per-gram-august-29)