---
title: "മാണിയൂരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു"
english_title: "Maniyur Onam Celebration Koovachikkunnu Library Chethana Collective"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380288/maniyur-onam-celebration-koovachikkunnu-library-event"
published_at: "2026-08-29T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92537e0b934_1000815771.jpg"
keywords: ["Kannur Onam News", "Maniyur News", "Onam Celebration 2026"]
---

# മാണിയൂരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ: **സുഭാഷ് സ്മാരക വായനശാല തരിയേരി, ചേതന കലാസാംസ്കാരിക വേദി, നൻമ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൂവച്ചിക്കുന്നിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

## Article Content

**മാണിയൂർ: **സുഭാഷ് സ്മാരക വായനശാല തരിയേരി, ചേതന കലാസാംസ്കാരിക വേദി, നൻമ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൂവച്ചിക്കുന്നിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി. സമാപന സമ്മേളനവും സമ്മാനദാനവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. സുശീല നിർവഹിച്ചു.

ഒ. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ, കെ. ഷാബു മാസ്റ്റർ, കെ.സി. നീന, പി.സി. രാജേഷ്, കെ.പി. ശിവദാസൻ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു.

സംഘാടക സമിതി കൺവീനർ കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വായനശാല സെക്രട്ടറി കെ. നാരായണൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380288/maniyur-onam-celebration-koovachikkunnu-library-event)