---
title: "കൈരളി തൊണ്ടന്നൂർ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Kairali Thondannur Onam Celebration Pariyaram Arts Sports Club Event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380240/kairali-thondannur-onam-celebration-pariyaram-club"
published_at: "2026-08-28T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91656c70fa3_1000814360.jpg"
keywords: []
---

# കൈരളി തൊണ്ടന്നൂർ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി. സാജിത ടീച്ചർ നിർവഹിച്ചു.

## Article Content

**പരിയാരം: **കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ പി. സാജിത ടീച്ചർ നിർവഹിച്ചു.

ക്ലബ്ബ് പ്രസിഡണ്ട് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു. പി.വി. രാമചന്ദ്രൻ, കെ.പി. വിജയൻ, ഇ. രാജീവൻ, വി.കെ. അശോകൻ, പി. പ്രീത, എം. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനോയ് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380240/kairali-thondannur-onam-celebration-pariyaram-club)