---
title: "ഓപ്പറേഷൻ തണ്ടർ: ചെറുകുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി"
english_title: "Cherukunnu Kannur MDMA Seized Two Arrested Excise Operation Thunder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380239/cherukunnu-kannur-mdma-seized-operation-thunder-excise"
published_at: "2026-08-28T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a916488999b5_1000814745.png"
keywords: []
---

# ഓപ്പറേഷൻ തണ്ടർ: ചെറുകുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി

> **Lead Summary:** **പാപ്പിനിശ്ശേരി: **ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റാമിനുമായി രണ്ടുപേർ പിടിയിൽ.

## Article Content

**പാപ്പിനിശ്ശേരി: **ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റാമിനുമായി രണ്ടുപേർ പിടിയിൽ.

ചെറുകുന്ന് ആയിരംതെങ്ങ് എന്ന സ്ഥലത്ത് വെച്ച് 430 മില്ലിഗ്രാം മെത്താംഫിറ്റാമിനുമായി പുതിയപുരയിൽ ഹൗസിൽ രാഹുൽ പി.പി, 450മില്ലി മെത്താംഫിറ്റാമിനുമായി മടക്കര കല്ലൻ വീട്ടിൽ രജീഷ് കെ എന്നിവരെയാണ് പിടികൂടിയത്.

പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം ചെറുകുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിരാഗ് പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ പി.പി, രമിത്ത് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനു എം.പി എന്നിവരും ഉണ്ടായിരുന്നു. ഇവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380239/cherukunnu-kannur-mdma-seized-operation-thunder-excise)