---
title: "അശ്രദ്ധമായി ഓടിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മാധ്യവയസ്കന് പരിക്ക്, ഒരാൾക്കെതിരെ കേസ് "
english_title: "Taliparamba Scooter Accident 53 Year Old Injured Case Filed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380162/taliparamba-scooter-accident-53-year-old-injured"
published_at: "2026-08-28T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91040ff115d_1000026335.jpg"
keywords: ["Taliparamba News", "Kannur Accident News", "Kerala Scooter Accident"]
---

# അശ്രദ്ധമായി ഓടിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മാധ്യവയസ്കന് പരിക്ക്, ഒരാൾക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്: **അശ്രദ്ധമായി ഓടിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് 53 കാരന് പരിക്കേറ്റതായി പരാതി. അഞ്ചാംപീടിക സ്വദേശിയായ അമ്പാടി ഹൗസിൽ മധുസൂദനൻ വി.എൻ ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്: **അശ്രദ്ധമായി ഓടിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് 53 കാരന് പരിക്കേറ്റതായി പരാതി. അഞ്ചാംപീടിക സ്വദേശിയായ അമ്പാടി ഹൗസിൽ മധുസൂദനൻ വി.എൻ ആണ് അപകടത്തിൽപ്പെട്ടത്.

2026 ഓഗസ്റ്റ് 16ന് രാത്രി 10.30 ഓടെയാണ് സംഭവം. മധുസൂദനൻ മോറാഴ ശിവക്ഷേത്രം ഭാഗത്തുനിന്നും അഞ്ചാംപീടിക ഭാഗത്തേക്ക് KL-13 S 2733 നമ്പർ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ നേരെ എതിർ ദിശയിലേക്ക് യാത്ര ചെയ്യുകയായിരുന്ന KL-13 AV 2948 നമ്പർ സ്കൂട്ടർ ഇടിക്കുകയായിരുന്നു.

സംഭവത്തിൽ അപകടം വരുത്തിയ ബൈക്ക് ഡ്രൈവർ രാജേഷിനെതിരെ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380162/taliparamba-scooter-accident-53-year-old-injured)