---
title: "ചരമവാർഷിക ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "IRPC Financial Aid Death Anniversary Chattukappara Mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380157/irpc-financial-aid-death-anniversary-chattukappara-mayyil"
published_at: "2026-08-28T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90ffc7210c2_1000813398.jpg"
keywords: ["Kannur News", "IRPC Kerala", "Mayyil News"]
---

# ചരമവാർഷിക ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** ചട്ടുകപ്പാറ: ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.

## Article Content

ചട്ടുകപ്പാറ: ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.

ചട്ടുകപ്പാറ - ചെറാട്ട് മൂലയിലെ കുന്നത്താടി ഗോപിനാഥന്റെ ഭാര്യ കണിയത്ത് ശോഭനയുടെ മൂന്നാം ചരമവാർഷിക ദിനത്തിലാണ് IRPC ക്ക് ധനസഹായം നൽകിയത്.

തുക സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. സുശീല, വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. ഗണേഷ് കുമാർ, ചെറുവത്തല ബ്രാഞ്ച് സെക്രട്ടറി പി. ശ്രീധരൻ, ബ്രാഞ്ച് മെമ്പർ ടി.കെ. വിശാൽ മാസ്റ്റർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ ടി. മനോജ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380157/irpc-financial-aid-death-anniversary-chattukappara-mayyil)