---
title: "തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ"
english_title: "mononkavu kaliyattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38015/mononkavu-kaliyattam"
published_at: "2022-04-17T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625c27aac1fde_vac.jpg"
keywords: []
---

# തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ

> **Lead Summary:** **തളിപ്പറമ്പ് :** പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ (തിങ്കളാഴ്ച) ആരംഭിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്.

## Article Content

**തളിപ്പറമ്പ് :** പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ (തിങ്കളാഴ്ച) ആരംഭിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്.

രാത്രി 9.30 ന് കലാ പരിപാടികൾ. 11 മണിക്ക് തെയ്യക്കോലങ്ങൾ. ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് ഏഷ്യാനെറ്റ് കോമഡി എക്സ് പ്രസ് ടീം കളേഴ്സ് അവതരിപ്പിക്കുന്ന ഒന്നാണ് നമ്മൾ മെഗാ സ്റ്റേജ് ഷോ. 11 മണിക്ക് തെയ്യക്കോലങ്ങൾ.

ബുധനാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഇളന്നീരാട്ടം, പടയോട്ടം. രാത്രി 8 മണിക്ക് തോറ്റങ്ങൾ. 11 മണിക്ക് കാഴ്ച്ച വരവ്. വ്യാഴാഴ്ച്ച രാവിലെ 5 മണി മുതൽ പുള്ളിക്കുറത്തി, ഊർപ്പഴശി, വേട്ടയ്ക്കൊരു മകൻ, വിഷ്ണു മൂർത്തി ,കുണ്ടോറ ചാമുണ്ഡി തെയ്യങ്ങൾ.

ഉച്ചക്ക് 11 മണിക്ക് ഗുളികൻ, അരിയിൽ കുളങ്ങര ഭവതി, മാനേങ്കാവിൽ ഭഗവതി എന്നീ കോലങ്ങളുടെ പുറപ്പാട്. 11.30 ന് അന്നദാനം. വൈകുന്നേരം 4 മണിക്ക് തിരുവായുധം തിരച്ചെഴുന്നള്ളത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38015/mononkavu-kaliyattam)