---
title: "സ്വർണ വിലയിൽ വീണ്ടും ഇടിവ് "
english_title: "Kerala Gold Price Today Drops 1720 Per Pavan Afternoon Rate August 27"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380129/kerala-gold-price-drops-today-afternoon-august-27-1720"
published_at: "2026-08-27T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a901fe4eb61e_1000178599.jpg"
keywords: ["Kerala Gold Price Today", "Gold Rate Kerala August 27", "Silver Price Kerala"]
---

# സ്വർണ വിലയിൽ വീണ്ടും ഇടിവ് 

> **Lead Summary:** **തിരുവനന്തപുരം: **ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്.

## Article Content

**തിരുവനന്തപുരം: **ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്.

ഇന്ന് രാവിലത്തെ വിലയേക്കാൾ ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,725 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,17,800 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില.

ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു. അതായത് ഉച്ചയ്ക്ക് ശേഷം വാങ്ങിയവർക്ക് പവന് 1720 രൂപ ലാഭം ലഭിച്ചു.

കേരളത്തിൽ തിരുവോണ ദിവസമായ ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380129/kerala-gold-price-drops-today-afternoon-august-27-1720)