---
title: "ഡെലിവറി വാഹനത്തിൽ ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ മോഷണം പോയി "
english_title: "Delivery Van Theft 120000 Valapattanam Police Case Chirakkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380127/delivery-van-theft-120000-valapattanam-police-case"
published_at: "2026-08-27T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a901ea9a1cf5_1000187504.jpg"
keywords: ["Valapattanam Theft News", "Kannur Crime News", "Delivery Van Money Theft"]
---

# ഡെലിവറി വാഹനത്തിൽ ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ മോഷണം പോയി 

> **Lead Summary:** വളപട്ടണം: സാധനങ്ങൾ ഡെലിവറി ചെയ്യുന്ന വാഹനത്തിൽ ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ മോഷണം പോയതായി പരാതി. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്തു.

## Article Content

വളപട്ടണം: സാധനങ്ങൾ ഡെലിവറി ചെയ്യുന്ന വാഹനത്തിൽ ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ മോഷണം പോയതായി പരാതി. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്തു.

കണ്ണൂർ ആയിക്കരയിലെ കമാൽ ഹൗസിൽ ജമീർ ജമാലിന്റെ പരാതിയിലാണ് കേസ്. ഓഗസ്റ്റ് 23ന് രാവിലെ 11 മണിക്കാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.

ചിറക്കലിലെ സ്റ്റൈലോ കോർണർ കെ എൻ കെ എന്ന സ്ഥാപനത്തിൽ സാധനങ്ങൾ ഇറക്കുന്നതിനായി കടയ്ക്ക് സമീപത്തുള്ള റോഡരികിൽ നിർത്തിയ ഡെലിവറി വാഹനത്തിൽ നിന്നാണ് പണം മോഷണം പോയത്.

പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380127/delivery-van-theft-120000-valapattanam-police-case)