---
title: "ഓണക്കാലത്ത് ബെവ്കോയ്ക്ക് 771 കോടിയുടെ വിൽപന, കഴിഞ്ഞ വർഷത്തേക്കാൾ 77 കോടിയുടെ വർധന"
english_title: "Onam Bevco Liquor Sale 771 Crore Record Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380118/onam-bevco-sale-771-crore-record-increase"
published_at: "2026-08-27T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ff34847746_1000812210.jpg"
keywords: ["Bevco Onam Sale", "Kerala Liquor Sale News", "Onam 2026 Bevco Collection"]
---

# ഓണക്കാലത്ത് ബെവ്കോയ്ക്ക് 771 കോടിയുടെ വിൽപന, കഴിഞ്ഞ വർഷത്തേക്കാൾ 77 കോടിയുടെ വർധന

> **Lead Summary:** തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും ഓണക്കാലത്ത് ബെവ്കോയുടെ മദ്യവിൽപന കുതിച്ചുയർന്നു.

## Article Content

തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും ഓണക്കാലത്ത് ബെവ്കോയുടെ മദ്യവിൽപന കുതിച്ചുയർന്നു.

ഓണക്കാലത്തെ എട്ട് ദിവസം കൊണ്ട് 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ വിൽപനയാണ് നടന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടി രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. ഉത്രാട നാളിൽ മാത്രം 126.31 കോടി രൂപയുടെ വിൽപനയാണ് രേഖപ്പെടുത്തിയത്. തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധിയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380118/onam-bevco-sale-771-crore-record-increase)