---
title: "ചെമ്പന്തൊട്ടി തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി"
english_title: "Sreekandapuram Chembanthotty Stream Body Found Missing Man Saji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380106/sreekandapuram-chembanthotty-stream-body-found-saji"
published_at: "2026-08-27T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fcae566b9a_1000811836.jpg"
keywords: ["Sreekandapuram News", "Chembanthotty Death", "Kannur Stream Drowning"]
---

# ചെമ്പന്തൊട്ടി തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **ശ്രീകണ്ഠപുരം: **ചെമ്പന്തൊട്ടി തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെമ്പന്തൊട്ടി സ്വദേശി സജിയുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ മുത്തുകാട്ടിൽ വെച്ച് കണ്ടെത്തിയത്.

## Article Content

**ശ്രീകണ്ഠപുരം: **ചെമ്പന്തൊട്ടി തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെമ്പന്തൊട്ടി സ്വദേശി സജിയുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ മുത്തുകാട്ടിൽ വെച്ച് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇയാൾ തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380106/sreekandapuram-chembanthotty-stream-body-found-saji)