---
title: "നേപ്പാൾ പ്രളയ ദുരന്തം; മരണം 157 ആയി, 133 ഇന്ത്യക്കാരടക്കം 750 ഓളം പേരെ കാണാതായി"
english_title: "Nepal Flash Flood Death Toll 157 Indians Missing Bhote Koshi River"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380105/nepal-flood-death-157-missing-750-indians-bhote-koshi"
published_at: "2026-08-27T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fca0ac4e90_1000811811.jpg"
keywords: ["Nepal Flood Death Toll", "Bhote Koshi River Flood", "Nepal India Missing People"]
---

# നേപ്പാൾ പ്രളയ ദുരന്തം; മരണം 157 ആയി, 133 ഇന്ത്യക്കാരടക്കം 750 ഓളം പേരെ കാണാതായി

> **Lead Summary:** **കാഠ്മണ്ഡു: **നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 157 ആയി ഉയർന്നു. 750 ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരും ഉണ്ട്. ടിബറ്റൻ അതിർത്തിയിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽ പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻ നാശനഷ്ടമാണ് വിതച്ചത്.

## Article Content

**കാഠ്മണ്ഡു: **നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 157 ആയി ഉയർന്നു. 750 ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരും ഉണ്ട്. ടിബറ്റൻ അതിർത്തിയിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽ പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻ നാശനഷ്ടമാണ് വിതച്ചത്.

ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയ ദുരന്തമുണ്ടായത്. ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻ നാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പ്രാണരക്ഷാർത്ഥം പലരും ഓടി രക്ഷപ്പെട്ടു. പക്ഷേ, മിന്നൽ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380105/nepal-flood-death-157-missing-750-indians-bhote-koshi)