---
title: "ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റ് മലയാളികൾ; ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ"
english_title: "Onam 2026 Malayalam Festival Wishes We One Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380015/onam-festival-wishes-malayalis-celebration-we-one-kerala"
published_at: "2026-08-26T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e62ed1b559_1000809618.jpg"
keywords: ["Onam 2026 Wishes", "Kerala Onam Celebration", "Thiruvonam Festival"]
---

# ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റ് മലയാളികൾ; ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

> **Lead Summary:** ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റാൽ ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളിലാണ് വീടുകൾ. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം.

## Article Content

ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റാൽ ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളിലാണ് വീടുകൾ. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം.

അത് ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമാണ്. കുടുംബത്തിന്റെ ഒത്തുചേരലിന്റെ സമയമാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മലയാളികൾ ഓണമുണ്ണാൻ ഒത്തുചേർന്നു കഴിഞ്ഞു. 'കാണം വിറ്റും ഓണം ഉണ്ണണം' എന്നാണ് പഴമൊഴി. ഓണമുണ്ണാൻ കാണം വിൽക്കാനും തയ്യാറാകുന്ന പാരമ്പര്യമാണ് മലയാളിയുടേത്.

ഇനി വരുന്ന വർഷത്തേക്കുള്ള ഓർമ്മകൾ ചേർത്ത് വയ്ക്കാനുള്ള പ്രതീക്ഷയുടെ ദിനം കൂടിയാണിത്. വീട്ടിൽ മാത്രമല്ല, നാട്ടിലും ജോലിസ്ഥലങ്ങളിലും നാട്ടിൻപുറത്തെ ക്ലബ്ബുകളിലും ഓണാഘോഷ പരിപാടികൾ പൊടിപൊടിച്ചു.

തിരുവോണത്തിനാണ് മഹാബലി തമ്പുരാൻ പാതാളത്തിൽ നിന്നും കേരളത്തിലേക്ക് എത്തുന്നതെന്നാണ് ഐതിഹ്യം. ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഈ ദിവസം വിളവെടുപ്പിന്റെ കൂടി ഉത്സവമാണ്. പഞ്ഞമാസത്തിന്റെ വറുതിയിൽ നിന്ന് വിളവെടുപ്പിന്റെ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പാണിത്. പണ്ടുകാലത്ത് ഓണത്തിന് മുമ്പായി പാടത്ത് വിളഞ്ഞു നിൽക്കുന്ന നെല്ല് കൊയ്തെടുക്കുമായിരുന്നു. ഇതെല്ലാം ഇന്ന് മലയാളിക്ക് ഗൃഹാതുരത്വം നൽകുന്ന ഓർമ്മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380015/onam-festival-wishes-malayalis-celebration-we-one-kerala)