---
title: "ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മൊറാഴ സ്വദേശി എം റിഷാദ് മരണപ്പെട്ടു"
english_title: "Malayali Dies In Oman Road Accident Moraazha Rishad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379768/oman-accident-moraazha-rishad-death"
published_at: "2026-08-23T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8af3100e388_1000804085.jpg"
keywords: ["Oman Accident Death", "Moraazha Rishad", "Malayali Gulf Death"]
---

# ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മൊറാഴ സ്വദേശി എം റിഷാദ് മരണപ്പെട്ടു

> **Lead Summary:** **മോറാഴ: **ഗൾഫിലുണ്ടായ വാഹനാപകടത്തിൽ മോറാഴ സ്വദേശി മരണപ്പെട്ടു.

## Article Content

**മോറാഴ: **ഗൾഫിലുണ്ടായ വാഹനാപകടത്തിൽ മോറാഴ സ്വദേശി മരണപ്പെട്ടു.

മോറാഴ കൃഷ്ണപിള്ള മന്ദിരം ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തെ എം റിഷാദ് (38) ആണ് മരിച്ചത്. ഒമാനിൽ മസ്കറ്റ് സൂർ ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് മരണം.

സി പി ഐ (എം) മോറാഴ ബ്രാഞ്ച് അംഗം എം അബ്ദുള്ളയുടെയും എം നസീമയുടെയും മകനാണ്.

ഭാര്യ: സുനൈന (അരോളി - കാട്ട്യം). മക്കൾ: റസ്വ, റസ്വിൻ. സഹോദരൻ: എം നിഷാദ്.

മൃതദേഹം 24-08-2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മോറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379768/oman-accident-moraazha-rishad-death)