---
title: "പെൻഷനെവിടെ സർക്കാരെ; മയ്യിലിൽ കേരള പ്രവാസി സംഘം പ്രതിഷേധ പ്രകടനം നടത്തി"
english_title: "Kerala Pravasi Sangham Protest Mayyil Pension Delay"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379674/kerala-pravasi-sangham-protest-mayyil-pension-delay"
published_at: "2026-08-22T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89d7f65abd1_1000802616.jpg"
keywords: ["Kerala Pravasi Sangham", "Mayyil Protest", "Pravasi Pension"]
---

# പെൻഷനെവിടെ സർക്കാരെ; മയ്യിലിൽ കേരള പ്രവാസി സംഘം പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** *മയ്യിൽ:* പെൻഷനെവിടെ സർക്കാരെ എന്ന മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

*മയ്യിൽ:* പെൻഷനെവിടെ സർക്കാരെ എന്ന മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് മയ്യിൽ ടൗണിൽ പ്രകടനം നടത്തിയത്. നിരവധി പ്രവാസി പെൻഷൻ വാങ്ങുന്നവരും പ്രവാസി സംഘം പ്രവർത്തകരും പങ്കെടുത്തു.

തുടർന്ന് നടന്ന പൊതുയോഗം പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ കെ വി ശിവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി കെ രാജീവൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി മനോജ് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കെ പ്രജിത്ത് സ്വാഗതവും ട്രഷറർ കെ സി വിജയൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379674/kerala-pravasi-sangham-protest-mayyil-pension-delay)