---
title: "ദുബായിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Alappuzha Native Shindas Body Repatriation Dubai KC Venugopal Intervention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379539/dubai-death-alappuzha-native-shindas-body-repatriation-kc-venugopal"
published_at: "2026-08-21T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a887faaef57e_1000800199.jpg"
keywords: ["Dubai Death Alappuzha", "Shindas Body Repatriation", "KC Venugopal", "Mannanchery"]
---

# ദുബായിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **ദുബായ്: **ദുബായിൽ മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിൻദാസ് ശിവദാസിന്റെ മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേക്ക് കൊണ്ടുപോകും.

## Article Content

**ദുബായ്: **ദുബായിൽ മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിൻദാസ് ശിവദാസിന്റെ മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേക്ക് കൊണ്ടുപോകും.

രാത്രി 09.50-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയർ അറേബ്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 3.25-ന് കൊച്ചിയിലെത്തും.

കഴിഞ്ഞ ആഗസ്റ്റ് 9-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട് പത്ത് ദിവസമായിട്ടും മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്തതിനാൽ കുടുംബം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് അദ്ദേഹം വിഷയത്തിൽ ഇടപെടുകയും ഇന്ത്യൻ കോൺസുലേറ്റിനെയും നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി യാബ് ലീഗൽ സർവീസസ് സിഇഒ ശ്രീ സലാം പാപ്പിനിശ്ശേരിയെയും ബന്ധപ്പെടുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ ശിവദാസാണ് പിതാവ്. പരേതയായ മധുബാലയാണ് മാതാവ്. ബിഎസ്എഫ് ഉദ്യോഗസ്ഥനായ ഷിംദാസ് ഏക സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379539/dubai-death-alappuzha-native-shindas-body-repatriation-kc-venugopal)