---
title: "യുവാവിന് നേരെ വധശ്രമം; ബാറിൽ ബിയർ കുപ്പികൊണ്ട് ആക്രമണം, പിന്നാലെ വാക്കത്തിവീശി വെട്ട് - രണ്ട് പേർക്കെതിരെ കേസ്"
english_title: "Alakode Youth Attempted Murder Case Beer Bottle Attack Taliparamba Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379530/alakode-youth-attempted-murder-beer-bottle-attack-case"
published_at: "2026-08-21T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a886de1a7c35_1000187504.jpg"
keywords: ["Alakode Attempted Murder", "Beer Bottle Attack", "Youth Attack", "Alakode Police Case"]
---

# യുവാവിന് നേരെ വധശ്രമം; ബാറിൽ ബിയർ കുപ്പികൊണ്ട് ആക്രമണം, പിന്നാലെ വാക്കത്തിവീശി വെട്ട് - രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** **ആലക്കോട്: **യുവാവിനെ ബാറിൽ വെച്ച് ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ഭക്ഷണം കഴിക്കാൻ ഹോട്ടലിന് മുന്നിലെത്തിയപ്പോൾ വാക്കത്തി കൊണ്ട് വെട്ടുകയും ഇന്റർലോക്ക് കഷണം കൊണ്ട് എറിഞ്ഞും കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

## Article Content

**ആലക്കോട്: **യുവാവിനെ ബാറിൽ വെച്ച് ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ഭക്ഷണം കഴിക്കാൻ ഹോട്ടലിന് മുന്നിലെത്തിയപ്പോൾ വാക്കത്തി കൊണ്ട് വെട്ടുകയും ഇന്റർലോക്ക് കഷണം കൊണ്ട് എറിഞ്ഞും കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

വെള്ളാട് സ്വദേശി കിഴക്കനാടിയിൽ ഹൗസിൽ മനു സുകുമാരന്റെ (29) പരാതിയിലാണ് കരുവഞ്ചാലിലെ ദിവിൻ എന്ന കുട്ടു, മണ്ഡലത്തെ ബിജു എന്നിവർക്കെതിരെ വധശ്രമത്തിന് ആലക്കോട് പോലീസ് കേസെടുത്തത്.

ഓഗസ്റ്റ് 19ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവത്തിന് തുടക്കം. കരുവഞ്ചാലിലെ ബാറിന്റെ കോമ്പൗണ്ടിൽ വെച്ച് പരാതിക്കാരന്റെയും ഒന്നാം പ്രതിയുടെയും സുഹൃത്തായ ശരത്ത് ഒന്നാം പ്രതിയുടെ ഫോൺ അറ്റൻഡ് ചെയ്യാത്തതിനാൽ പരാതിക്കാരൻ ഫോൺ ചെയ്ത് പ്രതിക്ക് കൊടുക്കാത്തതിന്റെ വിരോധത്തിൽ മർദ്ദിക്കുകയും ബിയർ കുപ്പി കൊണ്ട് എറിയുകയും അശ്ലീല ഭാഷയിൽ ചീത്തവിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഓഗസ്റ്റ് 20ന് രാത്രി ആലക്കോട്ടെ രാജധാനി ഹോട്ടലിന് മുൻവശം വെച്ച് ഒന്നാം പ്രതി വാക്കത്തി കൊണ്ട് വെട്ടി കൊല്ലാൻ ശ്രമിക്കുകയും രണ്ടാം പ്രതി ഇന്റർലോക്ക് കഷണം എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ അജിത്, ബിനു എന്നിവർക്കും പരിക്കേറ്റുവെന്നുമാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379530/alakode-youth-attempted-murder-beer-bottle-attack-case)