---
title: "ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 80 ദിവസത്തിനിടെ അറസ്റ്റ് 10,000 കടന്നു; കേസ് 9280"
english_title: "Operation Toofan Kerala 10015 Arrested 80 Days MDMA Ganja Seizure"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379422/operation-toofan-kerala-10015-arrested-80-days"
published_at: "2026-08-21T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87cab6d68d1_1000798153.jpg"
keywords: ["Operation Toofan", "Kerala Police", "Drug Seizure", "MDMA", "Ganja"]
---

# ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 80 ദിവസത്തിനിടെ അറസ്റ്റ് 10,000 കടന്നു; കേസ് 9280

> **Lead Summary:** **തിരുവനന്തപുരം: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെ കഴിഞ്ഞ 80 ദിവസത്തിനിടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി.

## Article Content

**തിരുവനന്തപുരം: **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെ കഴിഞ്ഞ 80 ദിവസത്തിനിടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി.

കേരള പോലീസ് ഓഗസ്റ്റ് 20ന് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എയും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് - 929 കേസുകൾ.

എന്നാൽ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ് - 999 പേർ. 875 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല.

കൊച്ചി സിറ്റി, പാലക്കാട് എന്നീ പോലീസ് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂർ റൂറലിലാണ് ഏറ്റവും കുറവ് കേസുകൾ - 137 എണ്ണം. 139 പേരാണ് ഇവിടെ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379422/operation-toofan-kerala-10015-arrested-80-days)