---
title: "പിലാത്തറ ടൗണിനോട് ചേർന്ന കെട്ടിടത്തിന് പിറകിൽ കഞ്ചാവുചെടി നട്ടുവളർത്തിയ നിലയിൽ"
english_title: "ganja plant in pilathara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37942/ganja-plant-in-pilathara"
published_at: "2022-04-17T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b9d6927f1b_vac.jpg"
keywords: []
---

# പിലാത്തറ ടൗണിനോട് ചേർന്ന കെട്ടിടത്തിന് പിറകിൽ കഞ്ചാവുചെടി നട്ടുവളർത്തിയ നിലയിൽ

> **Lead Summary:** പിലാത്തറ ടൗണിനോട് ചേർന്ന കെട്ടിടത്തിന് പിറകിൽ കഞ്ചാവുചെടി നട്ടുവളർത്തിയ നിലയിൽ രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കഞ്ചാവുചെടി കണ്ടെത്തി നശിപ്പിച്ചശേഷം കേസെടുത്തു.

## Article Content

പിലാത്തറ ടൗണിനോട് ചേർന്ന കെട്ടിടത്തിന് പിറകിൽ കഞ്ചാവുചെടി നട്ടുവളർത്തിയ നിലയിൽ രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കഞ്ചാവുചെടി കണ്ടെത്തി നശിപ്പിച്ചശേഷം കേസെടുത്തു.

ദേശീയപാതയുടെ വലതുവശത്തുള്ള കെട്ടിടത്തിന്റെ പിറകുവശത്താണ് അഞ്ചടി ഉയരമുള്ളതും 39 ശിഖരമുള്ളതുമായ പൂർണവളർച്ചയെത്തിയ കഞ്ചാവുചെടി കണ്ടെത്തിയത്. അന്വേഷണസംഘം എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു. കഞ്ചാവുചെടി വളർത്തിയവരെ പറ്റി പ്രാഥമിക സൂചന ലഭിച്ചിട്ടുള്ളതായി എക്സൈസ് സംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37942/ganja-plant-in-pilathara)