---
title: "പരിയാരത്ത് രോഗികൾക്ക് ആശ്വാസമാകാൻ ആശ്വാസ് വാടക വീട് പദ്ധതി; റവന്യൂ മന്ത്രി ശിലയിട്ടു"
english_title: "aashwas plan in pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37938/aashwas-plan-in-pariyaram"
published_at: "2022-04-17T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b98be1228a_vac.jpg"
keywords: []
---

# പരിയാരത്ത് രോഗികൾക്ക് ആശ്വാസമാകാൻ ആശ്വാസ് വാടക വീട് പദ്ധതി; റവന്യൂ മന്ത്രി ശിലയിട്ടു

> **Lead Summary:** സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഭവന നിർമ്മാണ വകുപ്പിന്റെ നേതൃത്വത്തിൽ പരിയാരത്ത് നിർമ്മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യു – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.

## Article Content

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഭവന നിർമ്മാണ വകുപ്പിന്റെ നേതൃത്വത്തിൽ പരിയാരത്ത് നിർമ്മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യു – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആറ് കോടി രൂപ ചിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാസസിൽ 106 പേർക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന മൂന്ന് നില കെട്ടിടമാണ് പണിയുക.

മെഡിക്കൽ കോളേജിന്റെ 50 സെന്റ് സ്ഥലം ഇതിനായി ഉപയോഗിക്കും. താഴത്തെ നിലയിൽ പത്ത് ബാത്ത് അറ്റാച്ച്ഡ് മുറികളും 8 കിടക്കകളുള്ള ഡോർ മെറ്ററിയുമാണ് ഉണ്ടാവുക. ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച്ഡ് മുറികളും 64 കിടക്കകളുള്ള ഡോർ മെറ്ററിയും രണ്ടാം നിലയിൽ 12 മുറികളുമാണുണ്ടാകുക.

പ്രവൃത്തി ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. മെഡിക്കൽ കോളേജും സംസ്ഥാന ഭവന നിർമ്മാണ ബോർഡും സംയുക്തമായാണ് നടത്തിപ്പ് ചുമതല നിർവ്വഹിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37938/aashwas-plan-in-pariyaram)