---
title: "സാമൂഹ്യ സുരക്ഷ പെൻഷൻ വീട്ടിൽ എത്തിക്കുന്നത് നിർത്താനുള്ള നീക്കം: ചട്ടുകപ്പാറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "Chattukappara Protest Social Security Pension Home Delivery Issue Maniyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379372/chattukappara-protest-social-security-pension-village-office"
published_at: "2026-08-20T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87044815fc1_1000797098.jpg"
keywords: ["Chattukappara", "Maniyoor", "Pension Protest", "Senior Citizen", "Karshaka Thozhilali"]
---

# സാമൂഹ്യ സുരക്ഷ പെൻഷൻ വീട്ടിൽ എത്തിക്കുന്നത് നിർത്താനുള്ള നീക്കം: ചട്ടുകപ്പാറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** **ചട്ടുകപ്പാറ: **സാമൂഹ്യ സുരക്ഷ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് ഒഴിവാക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ മാണിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**ചട്ടുകപ്പാറ: **സാമൂഹ്യ സുരക്ഷ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് ഒഴിവാക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ മാണിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കർഷക തൊഴിലാളി യൂനിയൻ, സീനിയർ സിറ്റിസൺ ഫ്രണ്ട് അസോസിയേഷൻ, സിംഗിൾ വുമൺ, DAWA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ മയ്യിൽ ഏരിയ ട്രഷറർ പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.

കണിയത്ത് മുകുന്ദൻ, കെ.നാണു, കെ.പ്രിയേഷ് കുമാർ, പി.ദിവാകരൻ എന്നിവർ സംസാരിച്ചു. കർഷക തൊഴിലാളി യൂനിയൻ വേശാല വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379372/chattukappara-protest-social-security-pension-village-office)