---
title: "പരിയാരത്ത് രാജീവ് ഗാന്ധി ജന്മദിനം ആചരിച്ചു"
english_title: "Rajiv Gandhi Birthday Observed Pariyaram 16th Ward Congress Tribute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379331/rajiv-gandhi-birthday-pariyaram-16th-ward-tribute"
published_at: "2026-08-20T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86ba591f988_1000796256.jpg"
keywords: ["Rajiv Gandhi", "Pariyaram", "Ward Congress", "Youth Congress", "Tribute"]
---

# പരിയാരത്ത് രാജീവ് ഗാന്ധി ജന്മദിനം ആചരിച്ചു

> **Lead Summary:** **പരിയാരം: **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

വാർഡ് കോൺഗ്രസ് പ്രസിഡന്റ് രാജൻ എം.വി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് സുരാഗ് കെ.വി പരിപാടി ഉദ്ഘാടനം ചെയ്തു.

വിനോദ് പി.എം, പുരുഷോത്തമൻ കെ, അജിത്ത് കെ, ശ്രീധരൻ കെ.പി, ബാലകൃഷ്ണൻ പി, ജോസഫ് പരിയാരം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379331/rajiv-gandhi-birthday-pariyaram-16th-ward-tribute)