---
title: "പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു, പോലീസ് പിടികൂടി"
english_title: "Valapattanam Minor Boy Scooter Seized Police Case Vehicle Owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379329/valapattanam-minor-scooter-seized-police-case"
published_at: "2026-08-20T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86b99750f7e_1000796431.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു, പോലീസ് പിടികൂടി

> **Lead Summary:** വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് പോലീസ് പിടികൂടി.

## Article Content

വളപട്ടണം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് പോലീസ് പിടികൂടി.

വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 8.30ന് അഴീക്കോട് ലൈറ്റ്ഹൗസിന് സമീപം വെച്ചാണ് കെ.എൽ.13 എ.ജി 7843 നമ്പർ സ്കൂട്ടർ ഓടിച്ചുവന്ന കുട്ടി ഡ്രൈവറെ എസ്.ഐ ടി.എം. വിപിനും സംഘവും പിടികൂടിയത്.

വാഹനം കസ്റ്റഡിയിലെടുത്ത പോലീസ്, കെ.എൽ.13 എ.ജി 7843 നമ്പർ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379329/valapattanam-minor-scooter-seized-police-case)