---
title: "രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു"
english_title: "UP police release Priyanka Gandhi after two days in custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3793/up-police-release-priyanka-gandhi-after-two-days-in-custody"
published_at: "2021-10-06T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d73a3c7f78_news-card-webpr.jpg"
keywords: []
---

# രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു

> **Lead Summary:** രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

രണ്ട് ദിവസത്തെ തടങ്കലിന് ശേഷം യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചു. ലംഖിപൂർ സന്ദർശിക്കാൻ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്.

ലംഖിപൂർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.

തനിക്കു എതിരെ ചുമത്തിയ കുറ്റമെന്താണ് എന്നതിൽ വ്യക്തതയില്ലെന്നും കോടതിയിൽ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. തനിക്ക് വസ്ത്രം കൊണ്ടുവന്നവരെയും പ്രതികളാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3793/up-police-release-priyanka-gandhi-after-two-days-in-custody)