---
title: "ഉദ്ഘാടനം ചെയ്തിട്ടും ഷീ ലോഡ്ജ് തുറന്നില്ല, ടൗൺ സ്‌ക്വയർ മഴയത്ത് ചോരുന്നു, അടിയന്തര നടപടി ആവശ്യപ്പെട്ട് DYFI തളിപ്പറമ്പ് സൗത്ത് മേഖല കമ്മിറ്റി നിവേദനം നൽകി"
english_title: "Thaliparamba She Lodge Not Opened Town Square Leak DYFI Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379190/thaliparamba-she-lodge-town-square-dyfi-protest"
published_at: "2026-08-19T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a857627de342_simple-card.jpg"
keywords: ["Thaliparamba", "She Lodge", "Town Square", "DYFI", "Municipality"]
---

# ഉദ്ഘാടനം ചെയ്തിട്ടും ഷീ ലോഡ്ജ് തുറന്നില്ല, ടൗൺ സ്‌ക്വയർ മഴയത്ത് ചോരുന്നു, അടിയന്തര നടപടി ആവശ്യപ്പെട്ട് DYFI തളിപ്പറമ്പ് സൗത്ത് മേഖല കമ്മിറ്റി നിവേദനം നൽകി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിലെ ഷീ ലോഡ്ജ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, ടൗൺ സ്‌ക്വയറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് DYFI തളിപ്പറമ്പ് സൗത്ത് മേഖല കമ്മിറ്റി തളിപ്പറമ്പ് മുനിസിപ്പൽ വൈസ് ചെയർപേഴ്സന് നിവേദനം നൽകി.കഴിഞ്ഞ ഭരണസമിതിയുടെ അവസാന വർഷം മാധ്യമങ്ങളിൽ വലിയ പ്രചരണത്തോടെ ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജ് മാസങ്ങൾ പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കുന്നില്ല.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിലെ ഷീ ലോഡ്ജ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, ടൗൺ സ്‌ക്വയറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് DYFI തളിപ്പറമ്പ് സൗത്ത് മേഖല കമ്മിറ്റി തളിപ്പറമ്പ് മുനിസിപ്പൽ വൈസ് ചെയർപേഴ്സന് നിവേദനം നൽകി.കഴിഞ്ഞ ഭരണസമിതിയുടെ അവസാന വർഷം മാധ്യമങ്ങളിൽ വലിയ പ്രചരണത്തോടെ ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജ് മാസങ്ങൾ പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കുന്നില്ല.

നടത്തിപ്പുകാരനെ പോലും നിശ്ചയിച്ചിട്ടില്ല. കെട്ടിടത്തിനകത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ഷീ ലോഡ്ജ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കുള്ള വഴികളിൽ വെളിച്ചം പോലും ഇല്ലാത്ത സ്ഥിതിയാണെന്ന് DYFI ചൂണ്ടിക്കാട്ടി.

തളിപ്പറമ്പിലെ മിക്ക സാംസ്കാരിക- രാഷ്ട്രീയ പരിപാടികൾക്കും വേദിയാകുന്ന ടൗൺ സ്‌ക്വയറും ദുരവസ്ഥയിലാണ്. മഴ പെയ്താൽ ചോർന്നൊലിക്കുന്നു. പണമടച്ച് പരിപാടികൾ ബുക്ക് ചെയ്യുന്നവർ കുടപിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്.

അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കടുത്ത സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും DYFI തളിപ്പറമ്പ് സൗത്ത് മേഖല കമ്മിറ്റി മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379190/thaliparamba-she-lodge-town-square-dyfi-protest)