---
title: "കുറ്റ്യാട്ടൂർ 16ാം വാർഡ് മെമ്പർ ഓഫീസ് മാണിയൂരിൽ ഉദ്ഘാടനം ചെയ്തു"
english_title: "Kuttiattoor Gram Panchayat Ward 16 Member Office Inaugurated Maniyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379111/kuttiattoor-ward-16-member-office-inauguration-maniyoor"
published_at: "2026-08-18T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a848c2a559bf_1000792794.jpg"
keywords: ["Kuttiattoor", "Gram Panchayat", "Ward 16", "Maniyoor", "Local News"]
---

# കുറ്റ്യാട്ടൂർ 16ാം വാർഡ് മെമ്പർ ഓഫീസ് മാണിയൂരിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാണിയൂർ: **കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 16ാം വാർഡ് മാണിയൂർ സെൻട്രൽ വൈസ് പ്രസിഡണ്ട് എം.വി. സുശീലയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**മാണിയൂർ: **കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 16ാം വാർഡ് മാണിയൂർ സെൻട്രൽ വൈസ് പ്രസിഡണ്ട് എം.വി. സുശീലയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചെറുവത്തലമൊട്ട വയോജന വിശ്രമ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സൗമിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എം.വി. സുശീല അധ്യക്ഷത വഹിച്ചു. 15-ാം വാർഡ് മെമ്പർ പി.കെ. ബുഷ്റ, കെ.കെ. ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 

വാർഡ് വികസന സമിതി കൺവീനർ കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379111/kuttiattoor-ward-16-member-office-inauguration-maniyoor)