---
title: "ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം 2026: വിദ്യാർത്ഥികൾക്ക് ഓൺലൈൻ ചിത്രരചന മത്സരം"
english_title: "Athira Smrithi Saparya Chitraprathibha Award 2026 Online Drawing Competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379110/athira-smrithi-saparya-chitraprathibha-award-2026"
published_at: "2026-08-18T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a848b8884912_1000792699.jpg"
keywords: ["Athira Smrithi", "Saparya", "Drawing Competition", "Students"]
---

# ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം 2026: വിദ്യാർത്ഥികൾക്ക് ഓൺലൈൻ ചിത്രരചന മത്സരം

> **Lead Summary:** **കണ്ണൂർ: **സപര്യ സാംസ്കാരിക സമിതി കേരളം http://REG.NO.59/18 ന്റെ ആഭിമുഖ്യത്തിൽ ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം 2026 സംഘടിപ്പിക്കുന്നു.

## Article Content

**കണ്ണൂർ: **സപര്യ സാംസ്കാരിക സമിതി കേരളം http://REG.NO.59/18 ന്റെ ആഭിമുഖ്യത്തിൽ ആതിര സ്മൃതി സപര്യ ചിത്രപ്രതിഭാ പുരസ്കാരം 2026 സംഘടിപ്പിക്കുന്നു.

അകാലത്തിൽ പൊലിഞ്ഞ കാസർകോട് ജവഹർ നവോദയ വിദ്യാർഥിനിയും ബാലകവയിത്രിയും ചിത്രകാരിയുമായ കുമാരി ആതിര കെ.വിയുടെ 14-ാം സ്മൃതി വർഷ ആചരണത്തിന്റെ ഭാഗമായാണ് മത്സരം.

മത്സര ഇനങ്ങൾ:

1. പെൻസിൽ ഡ്രോയിംഗ്  

2. വാട്ടർ കളർ  

3. ഓയിൽ പെയിന്റിംഗ്

ആശയം: യുവകേരളം നവഭാരതം_

എട്ടാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സംസ്ഥാന സിലബസ്, CBSE, ICSE, ഭാരതീയ വിദ്യാനികേതൻ തുടങ്ങിയ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഭാരതത്തിലെ ഏത് വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും അവസരമുണ്ട്.  

_ഒരു വിദ്യാർത്ഥിക്ക് ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ._

- സൃഷ്ടികൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം അയക്കണം.  

- AI സാങ്കേതികത ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ അയോഗ്യമാണ്.  

- മുൻവർഷങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം അടക്കം സമ്മാനം ലഭിച്ചവർക്ക് മത്സരിക്കാൻ അവസരമില്ല.  

- വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

*അവസാന തീയതി:* 2026 സെപ്റ്റംബർ 7. 9744570014 എന്ന നമ്പറിലേക്ക് ചിത്രങ്ങൾ അയക്കണം.

മൂന്ന് വിഭാഗങ്ങളിലേയും ഏറ്റവും മികച്ച ഓരോ ചിത്രത്തിനും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പം, ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ചിത്രരേഖ എന്നിവ നൽകും.

*അവാർഡ് പ്രഖ്യാപനം:* 2026 സെപ്റ്റംബർ 10  

*പുരസ്കാര സമർപ്പണം:* 2026 സെപ്റ്റംബർ അവസാന വാരം കണ്ണൂരിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379110/athira-smrithi-saparya-chitraprathibha-award-2026)