---
title: "എം എസ് എഫ്  ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റ് തല ഉദ്ഘാടനം തളിപ്പറമ്പിൽ നടന്നു, ആരിഫ് പാമ്പുരുത്തി ഉദ്ഘാടനം ചെയ്തു."
english_title: "MSF Campus Membership Campaign Inaugurated At Sir Syed Institute Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379097/msf-campus-membership-campaign-sir-syed-institute"
published_at: "2026-08-18T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84581737f44_1000792349.jpg"
keywords: ["Msf", "Thalipparamb", "Membership campaign"]
---

# എം എസ് എഫ്  ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റ് തല ഉദ്ഘാടനം തളിപ്പറമ്പിൽ നടന്നു, ആരിഫ് പാമ്പുരുത്തി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** > തളിപ്പറമ്പ്: എം എസ് എഫ്ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ "പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ" സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റ് തല ഉദ്ഘാടനം നടന്നു.

## Article Content

> തളിപ്പറമ്പ്: എം എസ് എഫ്ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ "പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ" സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റ് തല ഉദ്ഘാടനം നടന്നു.

എം എസ് എഫ്  തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ആരിഫ് പാമ്പുരുത്തി ഒന്നാം വർഷ വിദ്യാർഥി ഇഹ്സാന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ്, സെക്രട്ടറിമാരായ റാസിം പാട്ടയം, ബിലാൽ കാലടി, യൂണിറ്റ് ജനറൽ സെക്രട്ടറി റിഷാൽ എന്നിവർ സംസാരിച്ചു. മുഫീദ് കുട്ടുകൻ, ഉമ്മർ ഫാറൂഖ്, ജാബിർ ടി.പി, റൂബി മറിയം, ഷസ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379097/msf-campus-membership-campaign-sir-syed-institute)