---
title: "തളിപ്പറമ്പ് കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസയിൽ അപൂർവ നാഗശലഭത്തെ കണ്ടെത്തി"
english_title: "Rare Cobra Butterfly Found At Karyambalam Madrasa Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379095/karyambalam-rare-cobra-butterfly-found"
published_at: "2026-08-18T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84575198805_1000792214.jpg"
keywords: ["Karyambalam", "Taliparamba", "Cobra Butterfly", "Rare Species", "Nature"]
---

# തളിപ്പറമ്പ് കാര്യമ്പലം സൈനുൽ ആബിദീൻ മദ്രസയിൽ അപൂർവ നാഗശലഭത്തെ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **മുനിസിപ്പാലിറ്റിയിലെ കാര്യമ്പലം വാർഡിൽ അപൂർവ ഇനം നാഗശലഭത്തെ കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്: **മുനിസിപ്പാലിറ്റിയിലെ കാര്യമ്പലം വാർഡിൽ അപൂർവ ഇനം നാഗശലഭത്തെ കണ്ടെത്തി.

കാര്യമ്പലത്തെ സൈനുൽ ആബിദീൻ മദ്രസയിലാണ് കൗതുകമുണർത്തുന്ന ഈ ശലഭത്തെ കണ്ടെത്തിയത്. നാഗശലഭത്തിന്റെ ചിറകുകളുടെ അഗ്രഭാഗത്തെ പ്രത്യേക രൂപമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. മൂർഖന്റെ തലയോടും ഫണത്തോടും സാദൃശ്യമുള്ള ഈ രൂപം ശത്രുക്കളിൽ നിന്ന് രക്ഷനേടാനുള്ള പ്രകൃതിദത്ത പ്രതിരോധം കൂടിയാണ്.

മദ്രസ അധ്യാപകനായ മുഹമ്മദ് അസ്ലം അമാനിയാണ് നാഗശലഭത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.

പ്യൂപ്പ ഘട്ടത്തിൽ ശരീരത്തിൽ സംഭരിച്ച ഊർജം ഉപയോഗിച്ചാണ് പ്രായപൂർത്തിയായ നാഗശലഭം ഭക്ഷണം കഴിക്കാതെ ജീവിക്കുന്നത്. ഭക്ഷണം കഴിക്കാത്ത ഈ ഘട്ടത്തിലെ ആയുസ്സ് പരമാവധി 12 ദിവസമാണ്. ഈ സമയത്ത് ഇണചേരലും മുട്ടയിടലും പൂർത്തിയാക്കിയ ശേഷം നാഗശലഭത്തിന്റെ ജീവിതചക്രം അവസാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379095/karyambalam-rare-cobra-butterfly-found)