---
title: "എം എസ് എഫ് ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തളിപ്പറമ്പ് മണ്ഡലത്തിൽ തുടങ്ങി"
english_title: "MSF Campus Membership Campaign Taliparamba Inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378959/msf-campus-membership-campaign-taliparamba-inauguration"
published_at: "2026-08-17T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83142b30ab6_1000789213.jpg"
keywords: ["MSF", "Campus Campaign", "Taliparamba", "Student Politics"]
---

# എം എസ് എഫ് ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിൻ തളിപ്പറമ്പ് മണ്ഡലത്തിൽ തുടങ്ങി

> **Lead Summary:** > **തളിപ്പറമ്പ്: **"പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ" എന്ന മുദ്രാവാക്യത്തോടെ MSF ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിന്റെ തളിപ്പറമ്പ് മണ്ഡലം തല ഉദ്ഘാടനം നടന്നു.

## Article Content

> **തളിപ്പറമ്പ്: **"പടരട്ടെ ചിന്തകൾ, തുടരട്ടെ പോരാട്ടങ്ങൾ" എന്ന മുദ്രാവാക്യത്തോടെ MSF ക്യാമ്പസ് മെമ്പർഷിപ്പ് കാമ്പയിന്റെ തളിപ്പറമ്പ് മണ്ഡലം തല ഉദ്ഘാടനം നടന്നു.

MSF തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ് ഒന്നാം വർഷ വിദ്യാർഥിനി ഗംഗയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ MSF മണ്ഡലം ട്രഷറർ ആരിഫ് പാമ്പുരത്തി, സെക്രട്ടറിമാരായ റാസിം പാട്ടയം, ബിലാൽ കാലടി, യൂണിറ്റ് പ്രസിഡണ്ട് മുഫൈസ്, ജനറൽ സെക്രട്ടറി ഷാനിഫ് എന്നിവർ സംസാരിച്ചു.

മുഫീദ് കുട്ടുകൻ, ഉമ്മർ ഫാറൂഖ്, ജാബിർ ടി.പി, സിനാൻ, നിമ, റിഫാ തുടങ്ങിയവർ പങ്കെടുത്തു.

കാമ്പസുകളിൽ പുതിയ വിദ്യാർഥികളെ സംഘടനയിലേക്ക് ആകർഷിക്കുകയും MSF ആശയങ്ങൾ വ്യാപിപ്പിക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378959/msf-campus-membership-campaign-taliparamba-inauguration)