---
title: "കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചിട്ടും SFI യൂണിയൻ ഷീ ഫെസ്റ്റ് സംഘടിപ്പിച്ചു, ഐഷി ഘോഷ് മുഖ്യാതിഥിയായി"
english_title: "Kannur University She Fest Aishe Ghosh SFI Permission Denied"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378956/kannur-university-she-fest-aishe-ghosh-sfi"
published_at: "2026-08-17T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83103849e66_1000789796.jpg"
keywords: ["Kannur University", "She Fest", "Aishe Ghosh", "SFI", "Campus Politics"]
---

# കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചിട്ടും SFI യൂണിയൻ ഷീ ഫെസ്റ്റ് സംഘടിപ്പിച്ചു, ഐഷി ഘോഷ് മുഖ്യാതിഥിയായി

> **Lead Summary:** **കണ്ണൂർ: **അനുമതി നിഷേധിച്ചിട്ടും കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ SFI നേതൃത്വം നൽകുന്ന യൂണിയൻ ഷീ ഫെസ്റ്റ് സംഘടിപ്പിച്ചു. ജന്തർമന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുത്തു.

## Article Content

**കണ്ണൂർ: **അനുമതി നിഷേധിച്ചിട്ടും കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ SFI നേതൃത്വം നൽകുന്ന യൂണിയൻ ഷീ ഫെസ്റ്റ് സംഘടിപ്പിച്ചു. ജന്തർമന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുത്തു.

ക്യാമ്പസിലെ സെമിനാർ ഹാളിൽ തന്നെയാണ് പരിപാടി നടന്നത്. ഷീ ഫെസ്റ്റ് നടത്താൻ സെമിനാർ ഹാൾ അനുവദിക്കില്ലെന്നും പരിപാടിക്ക് വൈസ് ചാൻസലറുടെ അനുമതി ഇല്ലെന്നും കാണിച്ച് ഞായറാഴ്ച ക്യാമ്പസ് ഡയറക്ടർ SFI യൂണിയൻ ഭാരവാഹികൾക്ക് അറിയിപ്പ് നൽകിയിരുന്നു. പ്രചാരണ സാമഗ്രികൾ ഹാളിൽ നിന്ന് നീക്കം ചെയ്യണമെന്നും നിർദ്ദേശച്ചിരുന്നു.

> എന്നാൽ "എന്ത് വില കൊടുത്തും പരിപാടി നടത്തും" എന്ന നിലപാടിലായിരുന്നു യൂണിയൻ. 

> "ക്യാമ്പസിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കുന്നത് യൂണിയനാണ്. വിസിക്ക് ഇതിൽ യാതൊരു റോളുമില്ല" എന്ന് SFI കണ്ണൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ജന്തർമന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താലാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പസ് കാർണിവലിന്റെ ഭാഗമായാണ് ഷീ ഫെസ്റ്റ് നിശ്ചയിച്ചിരുന്നത്. ഇതിന് മുൻകൂർ അനുമതി വാങ്ങിയിരുന്നതായും SFI അവകാശപ്പെട്ടു.

സംഘപരിവാറുകാരനായ വിസിയിൽ നിന്ന് മുൻപും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് SFI കുറ്റപ്പെടുത്തി. സർവകലാശാല ആസ്ഥാനത്തേക്ക് ഉൾപ്പെടെ തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378956/kannur-university-she-fest-aishe-ghosh-sfi)