---
title: "ഓണാഘോഷ ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് ഇഷ്ട വസ്ത്രം ധരിക്കാൻ അനുമതി"
english_title: "Kerala Schools Onam Celebration Students Allowed Dress Code Relaxation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378926/kerala-schools-onam-dress-code-relaxation-2026"
published_at: "2026-08-17T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82da61b3776_1000789153.jpg"
keywords: ["Kerala", "Schools", "Onam", "Dress Code", "Education Department"]
---

# ഓണാഘോഷ ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് ഇഷ്ട വസ്ത്രം ധരിക്കാൻ അനുമതി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്താൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്താൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്.

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ധരിക്കുന്നതിൽ ഇളവ് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി.

പരമ്പരാഗത വസ്ത്രങ്ങളായ സെറ്റ് മുണ്ട്, കസവ് സാരി, കുർത്ത എന്നിവയോ, വിദ്യാർഥികളുടെ താത്പര്യപ്രകാരമുള്ള മറ്റ് നല്ല വസ്ത്രങ്ങളോ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. മുൻവർഷങ്ങളിലെപ്പോലെ കുട്ടികൾക്ക് ഏറെ സന്തോഷം പകരുന്ന തീരുമാനം മന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

ഇതുസംബന്ധിച്ച നിർദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പഠനഭാരത്തിൽ നിന്ന് മാറി സഹപാഠികളോടൊപ്പം പൂക്കളമിട്ടും ഓണസദ്യ കഴിച്ചും വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തും ആഘോഷിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കും. സ്കൂളുകളിലെ ഓണാഘോഷം കൂടുതൽ വർണാഭമാക്കാനാണ് ഈ തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378926/kerala-schools-onam-dress-code-relaxation-2026)