---
title: "കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിപ്പ്: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ കേസ്"
english_title: "Taliparamba Loan Fraud 40 Lakh Case Dhani India Bulls"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378895/taliparamba-loan-fraud-40-lakh-dhani-case"
published_at: "2026-08-17T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82af6168ed9_1000355468.jpg"
keywords: []
---

# കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിപ്പ്: ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്ത് ഏകദേശം 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്ത് ഏകദേശം 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

തളിപ്പറമ്പ് ആടിക്കുംപാറ സ്വദേശിനി പരോൽക്കട്ടി സക്കീന പി.കെ (50) യാണ് പരാതി നൽകിയത്.

ഇൻസ്റ്റഗ്രാം വഴി ലഭിച്ച സന്ദേശത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ Dhani / India Bulls Dhani എന്ന ധനകാര്യ സ്ഥാപനത്തിൽ 2% പലിശ നിരക്കിൽ 10 ലക്ഷം രൂപയുടെ ലോൺ ലഭിക്കുമെന്ന് വിശ്വസിച്ച് സക്കീന അപേക്ഷ നൽകി.

ലോൺ അനുവദിക്കുന്നതിന് ജി.എസ്.ടി, ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിൽ പണം അടയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. അവർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണകളായി പണം കൈമാറി. ഇത്തരത്തിൽ ഏകദേശം 40 ലക്ഷം രൂപ നൽകിയിട്ടും ലോൺ ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

സ്ഥാപനത്തിൽ മാനേജർമാരായി ജോലി ചെയ്തിരുന്ന അൻവർ, വിഷ്ണു എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

*ജാഗ്രത നിർദ്ദേശം*  

സോഷ്യൽ മീഡിയ വഴി വരുന്ന ലോൺ ഓഫറുകൾ, അഡ്വാൻസ് ഫീസ് ആവശ്യപ്പെടുന്നവ എന്നിവയിൽ ജാഗ്രത പാലിക്കുക. സംശയമുണ്ടെങ്കിൽ RBI രജിസ്റ്റർ ചെയ്ത സ്ഥാപനമാണോ എന്ന് പരിശോധിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378895/taliparamba-loan-fraud-40-lakh-dhani-case)