---
title: "റിട്ട. എ.ഇ.ഒയും അധ്യാപകനുമായ പി.വി. ബാലകൃഷ്ണമാരാർ അന്തരിച്ചു"
english_title: "PV Balakrishna Marar Obituary Kannapuram Teacher AEO"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378861/pv-balakrishna-marar-obituary-kannapuram"
published_at: "2026-08-17T09:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8281cd2a96b_1000788031.jpg"
keywords: ["PV Balakrishna Marar", "Obituary", "Kannapuram", "Cherukunnu", "Teacher", "AEO"]
---

# റിട്ട. എ.ഇ.ഒയും അധ്യാപകനുമായ പി.വി. ബാലകൃഷ്ണമാരാർ അന്തരിച്ചു

> **Lead Summary:** **കണ്ണപുരം: **ചെറുകുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കണക്ക് അധ്യാപകനും റിട്ട. മാടായി എ.ഇ.ഒയുമായ ചുണ്ട രോഹിണി സ്വദേശി പി.വി. ബാലകൃഷ്ണമാരാർ അന്തരിച്ചു.

## Article Content

**കണ്ണപുരം: **ചെറുകുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കണക്ക് അധ്യാപകനും റിട്ട. മാടായി എ.ഇ.ഒയുമായ ചുണ്ട രോഹിണി സ്വദേശി പി.വി. ബാലകൃഷ്ണമാരാർ അന്തരിച്ചു.

വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ-സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. 

ചെറുകുന്ന് കണ്ണപുരം പ്രസന്നകലാസമിതി, കണ്ണപുരം കൺസ്യൂമർ സഹകരണ സംഘം എന്നിവ സ്ഥാപിക്കുന്നതിലും മുൻപന്തിയിൽ പ്രവർത്തിച്ചു.

ഭാര്യ: എം.കെ. സീതാലക്ഷ്മി (വയനാട്, തൃശ്ശിലേരി) . മക്കൾ: തേജ (സിഡ്നി, ഓസ്ട്രേലിയ), പ്രതീർത്ഥ് ബാലകൃഷ്ണൻ (ദുബായ്), പൂജ (ഹൈദരബാദ്) . മരുമക്കൾ: സുഗുണൻ മുഴക്കുന്ന് (സിഡ്നി, ഓസ്ട്രേലിയ), സ്മിത നമ്പ്യാർ (ചെങ്ങമനാട്, എറണാകുളം), ഡോ. ജഗദീഷ് (മാഹി, ഹൈദരബാദ്)  

സഹോദരങ്ങൾ: പി.വി. ശിവശങ്കരൻ (കോഴിക്കോട്), പി.വി. ചന്ദ്രശേഖരൻ (അഴീക്കോട്), പി.വി. സാവിത്രി (കോഴിക്കോട്)

(17-08-2026) തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം.  സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378861/pv-balakrishna-marar-obituary-kannapuram)