---
title: "സ്വാതന്ത്ര്യദിനത്തിൽ തളിപ്പറമ്പിൽ DYFI യങ് ഇന്ത്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു "
english_title: "DYFI Young India Rally Taliparamba Independence Day 2026"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378760/dyfi-young-india-rally-taliparamba-2026"
published_at: "2026-08-16T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a814cbd21984_1000786143.jpg"
keywords: ["DYFI", "Young India", "Taliparamba", "SFI"]
---

# സ്വാതന്ത്ര്യദിനത്തിൽ തളിപ്പറമ്പിൽ DYFI യങ് ഇന്ത്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനത്തിൽ DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'യങ് ഇന്ത്യ' പരിപാടി സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനത്തിൽ DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'യങ് ഇന്ത്യ' പരിപാടി സംഘടിപ്പിച്ചു.

തളിപ്പറമ്പ് പൂക്കോത്ത്നട കേന്ദ്രീകരിച്ച് യുവജന റാലിയും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ പൊതുസമ്മേളനവും നടന്നു. ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.  

DYFI ബ്ലോക്ക് പ്രസിഡന്റ് സി.പി. മുഹാസ് അധ്യക്ഷത വഹിച്ചു. ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. പ്രജീഷ്ബാബു പ്രതിജ്ഞ ചൊല്ലി. സി.കെ. ഷോന നന്ദി രേഖപ്പെടുത്തി.

കെ. സന്തോഷ്, പി.കെ. ശ്യാമള ടീച്ചർ, അഖില ടി.പി, വി. പ്രണവ്, എം. രജിത്ത്, ഐ. ശ്രീകുമാർ, മനു സേവ്യർ, പി. നിജേഷ്, രക്തസാക്ഷി ധീരജിന്റെ പിതാവ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കേരള സർക്കാരിന്റെ ഹരിത മിത്ര അവാർഡ് ജേതാവ് രജീഷ് കല്ലം വള്ളിയെ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378760/dyfi-young-india-rally-taliparamba-2026)