---
title: "മുയ്യത്ത് ലോറി ഡ്രൈവർ തൂങ്ങിമരിച്ചു"
english_title: "Lorry Driver Found Dead Taliparamba Muyyam Suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378743/taliparamba-muyyam-lorry-driver-found-dead"
published_at: "2026-08-16T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a812df787a09_1000785865.jpg"
keywords: ["Taliparamba", "Muyyam", "Suicide", "Lorry Driver"]
---

# മുയ്യത്ത് ലോറി ഡ്രൈവർ തൂങ്ങിമരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ലോറി ഡ്രൈവറായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയില്‍ കെ.പി. സാജിദ് ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **ലോറി ഡ്രൈവറായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയില്‍ കെ.പി. സാജിദ് ആണ് മരിച്ചത്.

ഓഗസ്റ്റ് 15 ഇന്നലെ രാത്രി 9.15 ഓടെ താമസിച്ചിരുന്ന വരഡൂലിലെ വീടിന്റെ സ്റ്റെയര്‍കേസിന്റെ മുകളിലെ ഇരുമ്പ് കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയിലാണ് സാജിദിനെ കണ്ടത്. 

ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിതാവ്: മജീദ് .മാതാവ്: ഖൈറുന്നീസ .ഭാര്യ: ഹസീബ .മക്കള്‍: മുഹമ്മദ് ആദില്‍, ഷിഫാന .സഹോദരങ്ങള്‍: ഷബീര്‍, ഷബീന .

കബറടക്കം ഇന്ന് വൈകുന്നേരം വരഡൂല്‍ മുഹിയുദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378743/taliparamba-muyyam-lorry-driver-found-dead)