---
title: "പട്ടുവം ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു "
english_title: "80th Independence Day Celebration Pattuvam Grama Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378716/pattuvam-grama-panchayat-80th-independence-day"
published_at: "2026-08-15T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a808abf2352b_1000785079.jpg"
keywords: ["Pattuvam", "Grama Panchayat", "Independence Day", "Taliparamba"]
---

# പട്ടുവം ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **എൺപതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി.

## Article Content

**തളിപ്പറമ്പ്: **എൺപതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ദേശീയ പതാക ഉയർത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ദിവാകരൻ പതാക ഉയർത്തി ചടങ്ങിന് നേതൃത്വം നൽകി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വർണ്ണ, മെമ്പർമാരായ കെ. സനൽ, വി.വി. ദിനേശൻ, സി.ടി. മാജിദ് എന്നിവർ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ സി.സി. ശ്രീജിത്ത് കുമാർ, അഷറഫ്, ശോഭിത്ത്, ഹരിത, മേബിൾ, മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. വിസ്മയ വിജയൻ, പി. രാജൻ, ടി.പി. ജയാനന്ദൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378716/pattuvam-grama-panchayat-80th-independence-day)