---
title: "തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Independence Day Celebration Taliparamba Govt Mappila UPS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378701/taliparamba-govt-mappila-ups-independence-day-celebration"
published_at: "2026-08-15T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a806c45575d4_1000784585.jpg"
keywords: ["Taliparamba", "Govt Mappila UPS", "Independence Day", "School"]
---

# തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.വി. മെസ്മർ ദേശീയ പതാക ഉയർത്തി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.വി. മെസ്മർ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യദിനാഘോഷ പരിപാടി പിടിഎ പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ ഉദ്ഘാടനം ചെയ്തു. കെ.വി. മെസ്മർ അധ്യക്ഷത വഹിച്ചു.

ടി. സഫൂറ, കെ. ബഷീർ, ടി.പി. പ്രകാശൻ എന്നിവർ ആശംസകൾ നൽകി.  ഡെയ്സി ഡിക്രൂസ് സ്വാഗതവും സി.പി. ശിഹാബുദ്ധൻ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378701/taliparamba-govt-mappila-ups-independence-day-celebration)