---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ വെച്ച് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "80th Independence Day Celebration Taliparamba Merchants Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378691/taliparamba-merchants-association-independence-day-celebration"
published_at: "2026-08-15T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8051ac2dc0d_1000784412.jpg"
keywords: ["Taliparamba", "Merchants Association", "Independence Day", "Vyapari Vyavasayi"]
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ വെച്ച് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം രാജ്യമെങ്ങും ആഘോഷിച്ചു. തളിപ്പറമ്പിലും വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ അരങ്ങേറി.

## Article Content

**തളിപ്പറമ്പ്: **ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം രാജ്യമെങ്ങും ആഘോഷിച്ചു. തളിപ്പറമ്പിലും വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ അരങ്ങേറി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ ചടങ്ങ് സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡണ്ട് കെ.എസ്. റിയാസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പ്രതിജ്ഞയെടുക്കുകയും മധുരം വിതരണം ചെയ്യുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു.

സമൂഹത്തിൽ ഐക്യവും സ്നേഹവും സമത്വവും നിലനിർത്താൻ എല്ലാവരും ഒരുമിച്ച് കൈകോർക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് റിയാസ് പറഞ്ഞു. നാടിന്റെ ഉന്നമനത്തിനും സുരക്ഷയ്ക്കും നന്മക്കും വ്യാപാരികൾ ഒപ്പമുണ്ടാകുമെന്നും വ്യാപാരം ലാഭത്തിന് മാത്രമല്ല, സമൂഹത്തിലെ എല്ലാ പ്രവർത്തനങ്ങളും സജീവമാക്കാൻ ഏകോപന സമിതി മെമ്പർമാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡന്റുമാരായ അൽഫ മുസ്തഫ, കെ. അയ്യൂബ്, കെ.വി. ഇബ്രാഹിംകുട്ടി, സെക്രട്ടറിമാരായ കെ.കെ. നാസർ, സി.ടി. അഷ്റഫ്, കെ. ഷമീർ, സെക്രട്ടറിയേറ്റ് മെമ്പർമാരായ പി. പ്രദീപ്കുമാർ, പി.പി. നിസാർ, കെ.പി.പി. ജമാൽ, വാഹിദ് പനാമ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സൈനുദ്ദീൻ കെ.വി, കെ.വി.ടി. ഗഫൂർ, യൂത്ത് വിങ് ഭാരവാഹികളായ ബി. ഷിഹാബ്, കെ.എസ്. അഷ്കർ തുടങ്ങിയവർ സംബന്ധിച്ചു.

ജനറൽ സെക്രട്ടറി വി. താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി. ജയരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378691/taliparamba-merchants-association-independence-day-celebration)