---
title: "പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും രക്ഷിച്ചു"
english_title: "Youth Rescued at Payyambalam Beach Kannur Coastal Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378689/payyambalam-beach-youth-rescued-coastal-police-kannur"
published_at: "2026-08-15T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a804defca8c1_1000784402.jpg"
keywords: ["Payyambalam", "Coastal Police", "Lifeguard", "Rescue"]
---

# പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും രക്ഷിച്ചു

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങി ശക്തമായ തിരമാലയിൽപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ അഴിക്കൽ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.

## Article Content

**കണ്ണൂർ: **പയ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങി ശക്തമായ തിരമാലയിൽപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ അഴിക്കൽ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.

ഓഗസ്റ്റ് 15-ന് വൈകുന്നേരം 6:45-ഓടെയായിരുന്നു സംഭവം. കടലിൽ ഇറങ്ങിയ യുവാവ് ശക്തമായ അടിയൊഴുക്കിലും തിരയിലും പെട്ട് കടലിലേക്ക് ഒലിച്ചുപോവുകയായിരുന്നു. 

അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തകർ കടലിലേക്ക് ചാടി സമയോചിതമായ രക്ഷാപ്രവർത്തനം നടത്തി.

കോസ്റ്റൽ വാർഡൻ സുജേഷ്, ലൈഫ് ഗാർഡുകളായ ഷിജിൻ, ഡേവിഡ്, വിജേഷ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർ ചേർന്നാണ് അതിസാഹസികമായി യുവാവിനെ കരക്കെത്തിച്ചത്. 

കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378689/payyambalam-beach-youth-rescued-coastal-police-kannur)