---
title: "ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം: എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1-ലേക്ക് മാറ്റി "
english_title: "Kerala Onam Exam Timetable Changed Class 8 Exam on Sept 1"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378682/kerala-onam-exam-timetable-changed-class-8-exam-sept-1"
published_at: "2026-08-15T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8048c8c9329_1000784313.jpg"
keywords: ["Onam Exam", "Class 8", "Education Department", "School Holiday"]
---

# ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം: എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1-ലേക്ക് മാറ്റി 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്.

ഓണാഘോഷ ദിനമായ ഓഗസ്റ്റ് 21-ന് നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 1-നായിരിക്കും ഇപ്പോൾ പരീക്ഷ.

സ്കൂളുകളിലെ ഓണാഘോഷവും പരീക്ഷയും ഒരേ ദിവസം വരുന്നത് കുട്ടികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഓണം ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനാണ് തീരുമാനം.

ഓഗസ്റ്റ് 21-ന് വിപുലമായ ഓണാഘോഷ പരിപാടികളോടെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.  

ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന സെപ്റ്റംബർ 1-ന് എട്ടാം ക്ലാസിലെ മാറ്റിവെച്ച പരീക്ഷ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378682/kerala-onam-exam-timetable-changed-class-8-exam-sept-1)